കേളകം പഞ്ചായത്തിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 17 പേർക്ക്.

By | Wednesday September 16th, 2020

SHARE NEWS

 

കേളകം: നിലവിൽ കേളകം ടൗണിൽ കോവിഡ് സ്ഥിരീകരിച്ച പത്താംവാർഡിലെ താമസക്കാരനായ പച്ചക്കറി കടക്കാരൻ്റെ കുടുംബത്തിലെ അഞ്ചുപേർക്കും പത്താം വാർഡിൽത്തന്നെ താമസക്കാരനായ മറ്റൊരു പച്ചക്കറി കച്ചവടക്കാരന്റെ വീട്ടിലെ 2 പേർക്കും പച്ചക്കറിക്കടയിലെ ജീവനക്കാരൻ്റെ വീട്ടിലെ രണ്ടംഗങ്ങൾക്കും
പതിനൊന്നാം വാർഡിലെ താമസക്കാരായ രണ്ടുപേർക്കും എട്ടാം വാർഡിലെ താമസക്കാരിയായ അന്യ സംസ്ഥാനത്തുനിന്നെത്തിയ ആരോഗ്യപ്രവർത്തകയ്ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ
പതിമൂന്നാം വാർഡിലെ താമസക്കാരനും കേളകത്തെ ഹോട്ടൽ ഉടമയുമായ വ്യക്തിയുടെ കുടുംബത്തിലെ 5 പേർക്ക്
കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇത് ഉൾപ്പെടെ 17 പേർക്കാണ് ഇന്ന് കേളകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read