കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു
Dec 26, 2021 08:02 AM | By Niranjana

തൃശ്ശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 


ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1934 ഏപ്രില്‍ 24-നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം.തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുമാണ് മാതാപിതാക്കള്‍. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു.ഭാര്യ: ടി.സി. രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലു.

Poet Madhavan Ayyappath passes away

Next TV

Related Stories
ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു

Jun 17, 2022 10:58 PM

ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു

ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ്...

Read More >>
മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി

May 3, 2022 10:34 PM

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ...

Read More >>
ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

Jan 31, 2022 08:10 AM

ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി...

Read More >>
പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

Jan 17, 2022 08:05 AM

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്...

Read More >>