കൽപ്പറ്റ: അശ്വിൻ തമ്പിയും പൂജാ കൃഷ്ണയും സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് വയനാട് ടീമിനെ നയിക്കും. പാലാ സെന്റ് തോമസ് കോളേജിൽവെച്ച് ഫെബ്രുവരി ആറ് മുതൽ 18 വരെ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വയനാട് ജിലാ പുരുഷ താരങ്ങളെ അശ്വിൻ തമ്പിയും, വനിതാ താരങ്ങളെ പൂജാ കൃഷ്ണയും നയിക്കും.
പുൽപ്പള്ളി ഫിറ്റ് വെൽ ജിംനേഷ്യത്തിൽ നിന്നുള്ള പഞ്ചഗുസ്തി താരമാണ് അശ്വിൻ തമ്പി. വൈത്തിരി ചലഞ്ച് അക്കാദമിയിൽ നിന്നുള്ള പഞ്ചഗുസ്തി താരമാണ് പൂജാ കൃഷ്ണ. കെ. താജുദ്ദീനാണ് സംസ്ഥാന ടീം മാനേജർ. ഗ്രിഗറി വൈത്തിരിയാണ് ജില്ലാ ടീം പരിശീലകൻ. വൈത്തിരി ബീ ക്രാഫ്റ്റ് ഹണി മ്യൂസിയമാണ് സംസ്ഥാന മത്സരത്തിൽ വയനാട് പഞ്ചഗുസ്തി ടീമിന്റെ സ്പോൺസർമാർ.
State Pancha Gusti Championship