കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും ഫെബ്രവരി 13 മുതല്‍ 19 വരെ തീയതികളിൽ നടക്കും. 13-ന് ചൊവ്വാഴ്ച്ച രാവിലെ നടക്കുന്ന കൊടിയേറ്റോടുകൂടിയാണ് ഉത്സവത്തിന് തുടക്കമാവുന്നത്. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. ഏഴ് മണി മുതൽ കലാസന്ധ്യ.14-ന് ബുധനാഴ്ച്ച നിത്യ ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ വൈകുന്നേരം 7.30ന് എസ്.എൻ. വനിതാ സമ്മേളനം, രാത്രി 9 ന് വിവിധ കലാപരിപാടികൾ, ഡാൻസ് പ്രോഗ്രാം നടക്കും.
15ന് വൈകിട്ട് എട്ട് മണിക്ക് ആയിരങ്ങൾ അണിനിരക്കുന്ന താലപ്പൊലി കുംഭകുട ഘോഷയാത്ര നടക്കും. 16-ന് വെള്ളിയാഴ്ച്ച വൈകുന്നേരം 7.30ന് കല്യാണി സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.
17-ന് ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് സാംസ്കാരിക സമ്മേളനം എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ.വി അജി ഉദ്ഘാടനംചെയ്യും. ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. രാത്രി ഒമ്പതിന് ആർഷഭാരതം ഡ്രാമാ സ്കോപ്പ് നാടകം. 18ന് പള്ളിവേട്ടയും, പ്രതിഷ്ട വാർഷികവും നടക്കും. 19-ന് നടക്കുന്ന വലിയ ഗുരുതിയോടുകൂടി ക്ഷേത്രോത്സവം സമാപിക്കും. 26-ന് പൊങ്കാല മഹോൽസവം നടക്കും.
ക്ഷേത്രം മേൽശാന്തി, ശർമ്മ ശാന്തികൾ, സംഘാടക സമിതി രക്ഷാധികാരി കെ.വി.അജി, സംഘാടക സമിതി ചെയർമാൻ വി.എം.ഷാജു, സെക്രട്ടറി സി.ആർ .രാമചന്ദ്രൻ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Kelakam Moorchilakkat Mahadevi Temple