കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ പിടിയില്‍. മൂന്ന് പേരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. എറണാകുളത്തെ ഉള്‍ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമത്തിന് ശേഷം സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍ ഉപേക്ഷിച്ചിരുന്നു. മുമ്ബ് ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളില്‍ പൊലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍.
ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, അക്രമത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റിവോള്‍വറാണെന്ന് തിരിച്ചറിഞ്ഞത്.ബാര്‍ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടര്‍ന്ന് മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്.
Arrested