തൃ‍പ്പൂണിത്തുറ സ്ഫോടനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃ‍പ്പൂണിത്തുറ സ്ഫോടനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Feb 12, 2024 08:32 PM | By shivesh

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംഭവം അന്വേഷിച്ച്‌ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു ഉത്തരവിലുണ്ട്. ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച്‌ വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പടക്കപ്പുരയില്‍ ഉണ്ടായിരുന്നവര്‍ക്കും സ്‌ഫോടക വസ്തുക്കള്‍ ഇറക്കാന്‍ സഹായിച്ചവര്‍ക്കുമാണ് പരിക്കേറ്റത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്ഫോടക വസ്തുക്കള്‍ തെറിച്ചുവീണു. സ്ഫോടക വസ്തുക്കള്‍ തെറിച്ച്‌ വീണാണ് ചുറ്റുമുള്ള വീടുകളില്‍ നാശനഷ്ടം സംഭവിച്ചത്.

സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്. കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ അനുഭവപ്പെട്ട പ്രകമ്ബനം അര കിലോമീറ്റര്‍ ചുറ്റളവ് വരെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

ചുറ്റുമുള്ള വീടുകളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണ് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പടക്കപ്പുരയ്ക്ക് സമീപമുള്ള 50 ഓളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.

Blast

Next TV

Related Stories
പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

Jul 27, 2024 08:16 AM

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം...

Read More >>
മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Jul 27, 2024 08:13 AM

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന്...

Read More >>
അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Jul 27, 2024 08:10 AM

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

Jul 27, 2024 07:59 AM

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ്...

Read More >>
വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

Jul 27, 2024 06:57 AM

വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

വനമിത്ര പുരസ്‌ക്കാരം അപേക്ഷ...

Read More >>
ട്രേഡ്‌സ്മാന്‍ ഒഴിവ്

Jul 27, 2024 06:25 AM

ട്രേഡ്‌സ്മാന്‍ ഒഴിവ്

ട്രേഡ്‌സ്മാന്‍...

Read More >>
Top Stories










News Roundup