കണ്ണൂർ: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകൾ ഇ-കെ.വൈ.സി മസ്റ്ററിങ് മാര്‍ച്ച് 18ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. റേഷൻ കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണന കാര്‍ഡിന് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) അര്‍ഹരാണെന്നും ഉറപ്പ് വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്.
മാര്‍ച്ച് 15, 16, 17 തീയതികളില്‍ എല്ലാ താലൂക്കിലും ക്യാമ്പുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. പരിശീലനം ലഭിച്ച ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ നാളെയും 24നും താലൂക്ക് തലത്തില്‍ അഞ്ച് പേര്‍ക്ക് വീതം പരിശീലനം നല്‍കും. ഇവര്‍ മാര്‍ച്ച് 1, 2, 8, 9 തീയതികളില്‍ റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്‍കണം.
Ration card mustering