---
title: " #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്"
english_title: "Animation – Programming Fellowship Training Camp."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187207/animation-programming-fellowship-training-camp-camp"
published_at: "2024-02-25T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65daf162df7b5_IMG-20240225-WA0002.jpg"
keywords: []
---

#  #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

> **Lead Summary:** **കണ്ണൂർ**: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡുക്കേഷൻ്റെ (കൈറ്റ്) കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി നടത്തുന്ന രണ്ട് ദിവസത്തെ അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ് തുടങ്ങി. ധർമ്മശാല കണ്ണൂർ ഗവ. എൻജിനിയറിങ്ങ് കോളജിൽ നടന്ന പരിപാടി കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് വിദ്യാർത്ഥികളുമായി സംവദിച്ച് തുടക്കം കുറിച്ചു.

## Article Content

**കണ്ണൂർ**: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡുക്കേഷൻ്റെ (കൈറ്റ്) കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി നടത്തുന്ന രണ്ട് ദിവസത്തെ അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ് തുടങ്ങി. ധർമ്മശാല കണ്ണൂർ ഗവ. എൻജിനിയറിങ്ങ് കോളജിൽ നടന്ന പരിപാടി കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് വിദ്യാർത്ഥികളുമായി സംവദിച്ച് തുടക്കം കുറിച്ചു.

15 സബ് ജില്ലകളിൽ നിന്നായി 97 വിദ്യാർഥികളാണ് സഹവാസ പരിശീലന ക്യാംപിൽ പങ്കെടുക്കുന്നത്. ഇവരിൽ നിന്നും അനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ വിഷയങ്ങളിൽ 12 പേരെ സംസ്ഥാന ക്യാംപിലേക്ക് തെരഞ്ഞെടുക്കും. കൈറ്റ് ജില്ലാ കോർഡിനേറ്റർ പി. സുപ്രിയയുടെ നേതൃത്വത്തിലുള്ള 18 മാസ്റ്റർ ട്രെയിനർമാരാണ് ക്യാംപിന് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187207/animation-programming-fellowship-training-camp-camp)