കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥിന്‍റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നല്‍കിയതായാണ് വിവരം. പ്രതികള്‍ക്കെതിരേ ശക്തമായ നടപടികല്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ പോലീസിനെതിരേ വലിയ വിമർശനമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്. അന്വേഷണം ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറാനാണ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്.
ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. നിലവില്‍ വയനാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Special team