മാനന്തവാടി: 10 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ജിനോഷ് പി.ആറിനും സംഘത്തിനും കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന പത്ത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശശമദ്യവുമായി (10ലിറ്റർ) മുക്കിൽവീട്ടിൽ ഷൈജു പിടിയിലായി.
മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച KL.12. E 8673 ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി അബ്കാരി കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോണി കെ, സിവിൽ എക്സൈസ് ഓഫീസർ സനുപ് കെ.എസ്, എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.
Arrested