---
title: "സിദ്ധാര്‍ഥിന്‍റെ മരണം; എസ്‌എഫ്‌ഐ നേതാവ് കീഴടങ്ങി"
english_title: "Sfi leader "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188449/sfi-leader"
published_at: "2024-02-29T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0c12946614_n58759961017092282290322ebd699c81a02c9126ad8d6267d5777a221c672fb3e8cdb6aa6bbd638a63374a.jpg"
keywords: []
---

# സിദ്ധാര്‍ഥിന്‍റെ മരണം; എസ്‌എഫ്‌ഐ നേതാവ് കീഴടങ്ങി

> **Lead Summary:** **കല്‍പ്പറ്റ: **പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തില്‍ എസ്ഫ്‌ഐ നേതാവ് കീഴടങ്ങി. എസ്‌എഫ്‌ഐ കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുണാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. 

## Article Content

**കല്‍പ്പറ്റ: **പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തില്‍ എസ്ഫ്‌ഐ നേതാവ് കീഴടങ്ങി. എസ്‌എഫ്‌ഐ കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുണാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. 

കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ആദ്യം പ്രതിചേർത്ത 12 പേരില്‍ ഉള്‍പ്പെട്ട ആളാണ് കീഴടങ്ങിയ അരുണ്‍. 

കീഴടങ്ങിയ പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്യുകയാണ്. 18 പേരുടെ പ്രതിപ്പട്ടികയില്‍ എട്ടുപേർ ഇതോടെ അറസ്റ്റിലായി. പത്തുപേരാണ് നിലവില്‍ ഒളിവില്‍ക്കഴിയുന്നത്.

കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥിനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാള്‍ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്. 

ഫെബ്രുവരി 14ന് വാലന്‍റൈൻസ്ഡേ ദിനത്തിലാണ് സിദ്ധാർഥ് ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188449/sfi-leader)