കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്: പരീക്ഷകളെ ബാധിക്കില്ലെന്ന് നേതാക്കൾ

കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്: പരീക്ഷകളെ ബാധിക്കില്ലെന്ന് നേതാക്കൾ
Mar 5, 2024 05:25 AM | By sukanya

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

അതേസമയം ബന്ദ് പിൻവലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നത്ത്. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളിൽ എത്തുന്നത്. പ്രൈമറി,സെക്കൻഡറി സ്കൂൾ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഡാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.


Thiruvananthapuram

Next TV

Related Stories
പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

Jul 27, 2024 08:16 AM

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം...

Read More >>
മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Jul 27, 2024 08:13 AM

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന്...

Read More >>
അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Jul 27, 2024 08:10 AM

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

Jul 27, 2024 07:59 AM

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ്...

Read More >>
വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

Jul 27, 2024 06:57 AM

വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

വനമിത്ര പുരസ്‌ക്കാരം അപേക്ഷ...

Read More >>
ട്രേഡ്‌സ്മാന്‍ ഒഴിവ്

Jul 27, 2024 06:25 AM

ട്രേഡ്‌സ്മാന്‍ ഒഴിവ്

ട്രേഡ്‌സ്മാന്‍...

Read More >>
Top Stories










News Roundup