ആർസിബിയെ ബെംഗളൂരുവില്‍ വന്ന് തോല്‍പ്പിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് 182 ർന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആർ സി ബി ലഖ്നൗവിന്റെ ബൗളിംഗിന് മുന്നില്‍ തകർന്നു. അവർ 153 റണ്ണിന് ഓളൗട്ട് ആയി. ലഖ്നൗ 28 റണ്‍സിന്റെ വിജയവും നേടി. യുവ പേസർ മായങ്ക് യാദവിന്റെ ബൗളിംഗ് വിജയത്തില്‍ നിർണായകമായി.
ഇന്ന് ഓപ്പണർമാരായ വിരാട് കോഹ്ലി 22 റണ്‍സ് എടുത്തും ഫാഫ് ഡുപ്ലസിസ് 19 റണ്‍സും എടുത്താണ് പുറത്തായത്. കോഹ്ലി സിദ്ദാർത്തിന്റെ പന്തില്‍ പുറത്തായപ്പോള്‍ ഫാഫ് റണ്ണൗട്ട് ആവുക ആയിരുന്നു.
പിന്നാലെ വന്ന മാക്സ്വെല്ലിനെ ഡക്കിലും പിന്നാലെ 9 റണ്‍ എടുത്ത ഗ്രീനിനെയും മായങ്ക് പുറത്താക്കി. ഇതിനു ശേഷം പടിദാർ ആർ സി ബിക്കായി പൊരുതി. 20 പന്തില്‍ 29 റണ്‍സ് എടുത്ത പടിദാറിനെയും മായങ്ക് പുറത്താക്കി. മായങ്ക് യാദവ് 4 ഓവറില്‍ ആകെ 14 റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ് ഇന്ന് വീഴ്ത്തി.
അവസാന 4 ഓവറില്‍ ആർ സി ബിക്ക് ജയിക്കാൻ 59 റണ്‍സ് വേണമായിരുന്നു. 13 പന്തില്‍ 33 റണ്‍സ് എടുത്ത ലോംറോർ ആർ സി ബിക്ക് പ്രതീക്ഷ നല്‍കി എങ്കിലും വിജയത്തിലേക്ക് അവർ എത്തിയില്ല.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റണ്‍സ് ആണ് എടുത്തത്. ക്വിന്റണ്‍ ഡി കോക്ക് നടത്തിയ പോരാട്ടമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎല്‍ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറില്‍ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
ഡി കോക്ക് - കെഎല്‍ രാഹുല്‍ കൂട്ടുകെട്ട് 53 റണ്‍സാണ് 5.3 ഓവറില്‍ നേടിയത്. 14 പന്തില്‍ 20 റണ്‍സാണ് രാഹുല്‍ നേടിയത്. 20 റണ്‍സ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.
തന്റെ വ്യക്തിഗത സ്കോര്‍ 32ല്‍ നില്‍ക്കെ ഗ്ലെന്‍ മാക്സ്വെല്‍ നല്‍കിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റണ്‍ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതല്‍ അപകടകാരിയാകുന്നതാണ് കണ്ടത്.
മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറണ്‍ ഗ്രീനിനെ തൊട്ടടുത്ത ഓവറില്‍ സിക്സര്‍ പറത്തി. അതേ ഓവറില്‍ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറില്‍ നിന്ന് 19 റണ്‍സാണ് ലക്നൗ നേടിയത്.
മാക്സ്വെല്ലിനെ അടുത്ത ഓവറില്‍ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറില്‍ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തില്‍ 56 റണ്‍സ് നേടി ഈ കൂട്ടുകെട്ടില്‍ 15 പന്തില്‍ 24 റണ്‍സായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.
ഡി കോക്ക് 56 പന്തില്‍ 81 റണ്‍സ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറില്‍ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നല്‍കുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തില്‍ 40 റണ്‍സായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.
Rcb lsg