ട്രെയിനിൽനിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ ഇന്ന് തൃശൂരിലേക്ക് എത്തിക്കും

ട്രെയിനിൽനിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം:  പ്രതിയെ ഇന്ന് തൃശൂരിലേക്ക് എത്തിക്കും
Apr 3, 2024 06:48 AM | By sukanya

തൃശൂർ: ട്രെയിനിൽനിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്ത് രണജിത്തിനെ തൃശൂരിലേക്ക് എത്തിക്കും. മദ്യലഹരിയിലായിരുന്ന പ്രതിയെ പാലക്കാട്ടുനിന്നാണ് പിടികൂടിയത്. ടി.ടി.ഇയും എറണാകുളം സ്വദേശിയുമായ കെ. വിനോദാണ് മരിച്ചത്. എറണാകുളം- പട്‌ന എക്‌സപ്രസിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. 6.41 നാണ് ട്രെയിൻ തൃശൂരിൽനിന്ന് എടുക്കുന്നത്. ഏഴ് മണിയോടെ വെളപ്പായ ഓവർ ബ്രിഡ്‌ജിന് സമീപമാണ് സംഭവം. പ്രതിയുടെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത ടി.ടി.ഇയെ പ്രതി തള്ളിയിടുകയായിരുന്നു. തലയിടിച്ചാണ് വിനോദ് ട്രാക്കിലേക്ക് വീഴുന്നത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഈ സമയം കടന്നുപോയ മറ്റു ട്രെയിനുകൾ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പല ശരീര ഭാഗങ്ങളും ഏകദേശം 50 മീറ്റർ അകലെയായിരുന്നു. എസ് 11 കോച്ചിൽ വാതിലിന് സമീപത്തെ സീറ്റിലായിരുന്നു രജനീകാന്ത് ഉണ്ടായിരുന്നത്. ഇയാളുടെ കാലിന് ചെറിയ പരിക്കുണ്ടായിരുന്നു. ടി.ടി.ഇ വരുമ്പോൾ സീറ്റിൽ കാല് നീട്ടിവെച്ച് കിടക്കുകയായിരുന്നു. ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴ അടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല.

തുടർന്ന് ഇരുവരും വാക്ക് തർക്കം ഉടലെടുക്കുകയും ടി.ടി.ഇയെ തള്ളിയിടുകയുമായിരുന്നു ഷൊർണൂർ എത്തുമ്പോഴാണ് റെയിൽവേ പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിനിൽ തന്നെയുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇയാണ് വിവരം അറിയിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളാണ് കാണാനിടയായത്. മരിച്ച വിനോദ് കലാരംഗത്തും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചു. 

Thrissur

Next TV

Related Stories
ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

Sep 8, 2024 08:13 AM

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്...

Read More >>
ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

Sep 8, 2024 07:59 AM

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ്...

Read More >>
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Sep 7, 2024 10:47 PM

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി...

Read More >>
Top Stories










News Roundup