---
title: "ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്ത് നിർത്തി ഇട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി മോഷണം പോയി"
english_title: "Ksrtc iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196558/ksrtc-iritty"
published_at: "2024-04-03T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d6ad8c8e3d_IMG-20240403-WA0000.jpg"
keywords: []
---

# ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്ത് നിർത്തി ഇട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി മോഷണം പോയി

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം അന്തർ സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ബാറ്ററികൾ മോഷണം പോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇരിട്ടി ആറളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് രാത്രി ഏഴുമണിയോടെ ട്രിപ്പ് അവസാനിപ്പിച്ച് പതിവായി ഇവിടെ തന്നെയാണ് നിർത്തി ഇടാറുള്ളത്. പോലീസ് സ്റ്റേഷന്റെ സമീപം ആയതുകൊണ്ട് കെ എസ് ആർ ടി സി ബസുകൾ ഇവിടെ നിർത്തിയിട്ടാണ് തൊഴിലാളികൾ വീട്ടിലേക്ക് പോകുക.

## Article Content

**ഇരിട്ടി:** ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം അന്തർ സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ബാറ്ററികൾ മോഷണം പോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇരിട്ടി ആറളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് രാത്രി ഏഴുമണിയോടെ ട്രിപ്പ് അവസാനിപ്പിച്ച് പതിവായി ഇവിടെ തന്നെയാണ് നിർത്തി ഇടാറുള്ളത്. പോലീസ് സ്റ്റേഷന്റെ സമീപം ആയതുകൊണ്ട് കെ എസ് ആർ ടി സി ബസുകൾ ഇവിടെ നിർത്തിയിട്ടാണ് തൊഴിലാളികൾ വീട്ടിലേക്ക് പോകുക.

പതിവുപോലെ രാവിലെ കരിക്കോട്ടകരിക്കുള്ള ട്രിപ്പ് പോകാനായി എത്തിയ ജീവനക്കാർ ബസ് സ്റ്റാർട്ട് ആകാതെ വന്നതോടെ പരിശോധിച്ചതിലാണ് ബാറ്ററി മോഷണം പോയ വിവരം അറിയുന്നത്. ബാറ്ററി ബോക്സിന്റെ പൂട്ട് പൊളിച്ചാണ് രണ്ട് ബാറ്ററിയും മോഷ്ടിച്ചത്. ജീവനക്കാർ ഉടൻ തന്നെ കണ്ണൂർ ഡിപ്പോയിൽ വിവരം അറിയിക്കുകയും ഡിപ്പോയിൽ നിന്നുള്ള നിർദേശം അനുസരിച്ച് ഇരിട്ടി പോലീസിൽ പരാതി നൽകുകയും ആയിരുന്നു. വിരൽ അടയാള വിദഗ്ധർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് സ്റ്റേഷന് സമീപം നടന്ന മോഷണം പോലീസിനും വലിയ തലവേദനയാണ് സൃഷ്ഠിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196558/ksrtc-iritty)