---
title: "വയനാട്ടിലെ രൂക്ഷമായ വരൾച്ച; ജില്ലാകലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രാഹുൽ ഗാന്ധി"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198485/rahul-gandhi"
published_at: "2024-04-12T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661944e9be6fa_Congress-senior-party-leader-Rahul-Gandhi-addresse_1712327094892.jpg"
keywords: []
---

# വയനാട്ടിലെ രൂക്ഷമായ വരൾച്ച; ജില്ലാകലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രാഹുൽ ഗാന്ധി

> **Lead Summary:** **കൽപ്പറ്റ: **വയനാട്ടിലും പ്രത്യേകിച്ച് പുൽപ്പള്ളി - മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായ വരൾച്ച രാഹുൽഗാന്ധി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇരുപഞ്ചായത്തിലും വരൾച്ച മൂലം വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.

## Article Content

**കൽപ്പറ്റ: **വയനാട്ടിലും പ്രത്യേകിച്ച് പുൽപ്പള്ളി - മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായ വരൾച്ച രാഹുൽഗാന്ധി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇരുപഞ്ചായത്തിലും വരൾച്ച മൂലം വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.

കബനിനദിയിൽ ജലനിരപ്പ് ക്രമാധീതമായി താഴ്ന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമവും നേരിടുകയാണ്. ഈ സാഹചര്യത്തിൽ കർഷകരുടെ ദുരിതങ്ങൾ രാഹുൽഗാന്ധി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198485/rahul-gandhi)