മണത്തണ : കേരളത്തിലെ അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഏപ്രിൽ 21 ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന വിഗ്രഹ ഘോഷയാത്ര നാളെ (ഏപ്രിൽ 16) ചപ്പാരം ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകീട്ട് 5 മണിക്ക് മണത്തണ ശ്രീ കുണ്ടേൻ കൃഷ്ണക്ഷേത്രത്തിൽ നിന്നും പ്രതിഷ്ഠയ്ക്കുള്ള ഗണപതി വിഗ്രഹം വാദ്യഘോഷങ്ങളോടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ചപ്പാരം ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
അഖിൽ ദേവ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പുന: പ്രതിഷ്ഠാകർമ്മങ്ങൾ നടക്കുന്നത്. ഏപ്രിൽ 21 ന് പുനഃപ്രതിഷ്ഠാ ദിവസം മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, നവകം, പഞ്ചഗവ്യം, പ്രതിഷ്ഠാകർമ്മം, വിശേഷാൽ പൂജ, പ്രതിഷ്ഠാദിന പ്രത്യേക വഴിപാടുകൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
Ganapathi idol re-consecration at Manathana Chapparam temple on 21st April