അമ്പലവയൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂണിറ്റ് വ്യാപാര വാസകെട്ടിടത്തിൻ്റെ ഉദ്ഘാടനവും വയനാട് ജില്ല കമ്മററി 2023 ൽ തുടക്കം കുറിച്ച ജില്ല വ്യാപാരി കുടുംബസുരക്ഷ നിധിയുടെ മുന്നാം ഘട്ട വിതരണവും സംഘടന സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നിർവ്വഹിച്ചു.
പദ്ധതിയിലെ അംഗങ്ങൾക്കുള്ള ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്വ മേച്ചേരിയും യുണിറ്റ് ഒഫിസിൻ്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ വാസുദേവനും, റസിഡൻ്റ്സ് മുറികളുടെ ഉദ്ഘാടനം ജില്ല ട്രഷറർ ഇ.ഐദ്രുവും നടത്തി.
ജില്ലയിലെ വ്യാപാരികളെയും കുടുംബാംഗങ്ങളെയും പങ്കാളികളാക്കിയ 2023 ജൂൺ മാസം നടപ്പാക്കിയ വ്യാപാരി സുരക്ഷ പദ്ധതിയിൽ നാളിതുവരെ 15 കുടുബങ്ങൾക്ക് രണ്ടു ഘട്ടങ്ങളിലായി 35 ലക്ഷം രൂപയുടെ ആനുകുല്യങ്ങൾ മരണനന്തരമായും ചികിത്സയുടെ ഭാഗമായും വിതരണം ചെയ്തതായി ജില്ല ഭാരവാഹികൾ പറഞ്ഞു.
സുരക്ഷ പദ്ധതിയിൽ ജില്ലയിലെ മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കാനുള്ള മൂന്നാംഘട്ട "സുരക്ഷ നിധി അംഗത്വ യജ്ഞം" ക്യാമ്പയിന് യോഗത്തിൽ തുടക്കം കുറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണമുലം തൊഴിൽ സുരക്ഷ നഷ്ടപ്പെട്ട് പ്രതിസന്ധിയിലയാ ചെറു കിട വ്യാപാര സമുഹത്തിന് സുരക്ഷയും കരുതലും ഉറപ്പാക്കുന്ന മേൽ പദ്ധതിക്ക് വ്യാപാരികളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വയനാട് ജില്ലയിൽ കമ്മറ്റിക്ക് കീഴിലുള്ള 76 യുണിറ്റുകളിലും 2024 ലെ ദ്വീവർഷാന്ത പൊതുയോഗവും 2024 2026വർഷത്തേക്കുള്ള യൂണിറ്റ് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു .സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജ നുവരി, ഫെബ്രുവരി മാസങ്ങളിൽ നടത്തിയ വ്യാപാര സംരക്ഷണ ജാഥയിൽ ഉന്നയിച്ച അവശ്യങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള മെല്ലേ പോക്ക് നടപടികളിൽ തുടർ പ്രക്ഷേപങ്ങൾക്ക് യോഗത്തിൽ രൂപം നൽകി.
യോഗത്തിൽ ജനറൽ സെക്രട്ടറി ഒ.വി.വർഗ്ഗിസ്, വൈസ് പ്രസിഡൻ്റ്മരായ കെ.ഉസ്മാൻ ,മത്തായി ആതിര, നൗഷാദ് കാക്കവയൽ, പി.വി.മഹേഷ്, കമ്പ അബ്ദുള്ള ഹാജി, Dr. മാത്യു തോമസ്, സെക്രട്ടറിമാരായ ജോളിൻ ടി ജോയ്, സി.വി.വർഗ്ഗിസ്, സി.രവിന്ദ്രൻ ,പി.വൈ. മത്തായി, അഷറഫ് കൊട്ടാരം,എൻ.പി.ഷിബി, ടി.സി.വർഗ്ഗിസ്, സംഷാദ് ബത്തേരി , എം.വി.സുരേന്ദ്രൻ, ശ്രീജ ശിവദാസ്,സന്തേഷ് എക്സൽ, സി.റഷിദ്, സൗദ, സിജിത്ത്, ബാബുരാജ്, ബിന്ദു, വിപിൻ തുടങ്ങിയവർ സംസാരിച്ചു.
Ambalavayal