---
title: "മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ ഉത്സവം 26മുതൽ"
english_title: "Mundayamparambu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200463/mundayamparambu"
published_at: "2024-04-22T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66268d4f8432b_Screenshot_20240422-214419.png"
keywords: []
---

# മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ ഉത്സവം 26മുതൽ

> **Lead Summary:** **ഇരിട്ടി: **മലബാറിലെ പ്രസിദ്ധ ഭവതി ക്ഷേത്രമായ മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭവതി ക്ഷേത്രം മേടത്തിറ ഉത്സവം 26, 27,28 തീയ്യതികളിൽ നടക്കും.26ന് രാവിലെ ഗണപതി ഹോമവും തടർന്ന് തിരുവാഭരണം ചാർത്തൽ, ദീപാരാധന എന്നിവയും വൈകിട്ട് അറവിലാൻ ദൈവത്തിന്റെ തിറയും നടക്കും.

## Article Content

**ഇരിട്ടി: **മലബാറിലെ പ്രസിദ്ധ ഭവതി ക്ഷേത്രമായ മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭവതി ക്ഷേത്രം മേടത്തിറ ഉത്സവം 26, 27,28 തീയ്യതികളിൽ നടക്കും.26ന് രാവിലെ ഗണപതി ഹോമവും തടർന്ന് തിരുവാഭരണം ചാർത്തൽ, ദീപാരാധന എന്നിവയും വൈകിട്ട് അറവിലാൻ ദൈവത്തിന്റെ തിറയും നടക്കും.

27ന് പെരുമ്പേശൻ ദൈവത്തിന്റെ തിറയും ഉച്ചക്ക് കുണ്ടുങ്കര ചോറുകോരൽ ചടങ്ങും വൈകിട്ട് വലിയ തമ്പുരാട്ടി തിറയും നടക്കും. 28ന് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്തും തുടർന്ന് ചെറിയ തമ്പുരാട്ടി തിറയും ഉണ്ടാകും. ക്ഷേത്രം ചടങ്ങുകൾക്ക് തന്ത്രി വിലങ്ങര ഭട്ടത്തിരിപ്പാട് നേതൃത്വം നൽകും.എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.

തിരഞ്ഞെടുപ്പ് ദിവസമായ 26ന് ക്ഷേത്ര ചടങ്ങുകൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളുവെന്നും തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിലേക്കുള്ള ഗതാഗത സ്തംഭനം ഒഴിവാക്കാൻ ഇടവഴിയിലൂടെ ക്ഷേത്ത്രതിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സി.എം.ശ്രീജിത്ത്, ട്രസ്റ്റിബോർഡ് അംഗം വസന്തകുമാർ കനകത്തിടം എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200463/mundayamparambu)