ചിറ്റാരിപ്പറമ്പിൽ കൊട്ടിയൂർ തീർത്ഥാടകർക്ക് ഭക്ഷണ വിശ്രമകേന്ദ്രം

ചിറ്റാരിപ്പറമ്പിൽ കൊട്ടിയൂർ തീർത്ഥാടകർക്ക് ഭക്ഷണ വിശ്രമകേന്ദ്രം
May 22, 2024 03:04 PM | By sukanya

 ചിറ്റാരിപ്പറമ്പ്: ടെമ്പിൾ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിപ്പറമ്പ് പൂവത്തിൻ കീഴിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള ഭക്ഷണ വിശ്രമകേന്ദ്രം ഒരുക്കുന്നു. കഴിഞ്ഞ ഉത്സവകാലത്ത് 24 ദിവസം തീർത്ഥാടകർക്ക് ഭക്ഷണ വിശ്രമസൗകര്യം ഏർപ്പെടുത്തിയിരുന്നു. ഏകദേശം കാൽ ലക്ഷത്തോളം തീർത്ഥാടകം ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. പരിപാടിയുടെ വിജയമാണ് രണ്ടാം വർഷത്തിലും തുടരാൻ കാരണമെന്ന് ഭാരവാഹികൾ അറിയിച്ചു. ജാതിമത വിഭാഗീയ ചിന്തകൾക്ക് അതീതമായി മത സാഹോദര്യത്തിന്റെ മഹനീയ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഭക്ഷണ വിശ്രമ കേന്ദ്രം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്നും സംഘാടകർ അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെയ് 23 മുതൽ ജൂൺ 13 വരെയാണ് കൊട്ടിയൂർ തീർത്ഥാടകർക്ക് ഇവിടെ സൗകര്യം ഒരുക്കുന്നത്. മെയ് 23 രാവിലെ 11:30ന് നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ, വൈസ് പ്രസിഡണ്ട് സിജ രാജീവൻ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് കെ. ധനഞ്ജയൻ, ടി പവിത്രൻ തുടങ്ങി രാഷ്ട്രീയസാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി പഞ്ചായത്തിനകത്തും പുറത്തുമുള്ള കലാസാംസ്കാരിക പ്രവർത്തകരെ കൂട്ടിയിണക്കി പരിപാടികൾ സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ എ.ടി .ഹാജി, ടി.പവിത്രൻ എന്നിവർ രക്ഷാധികാരികളായും എൻ വിജയൻ ചെയർമാനും കെ ദിവാകരൻ മാസ്റ്റർ കൺവീനറും ചന്ദ്രൻ വട്ടോളി ഖജാൻജിയുമായ സംഘാടകസമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. പഞ്ചായത്തിനകത്തും പുറത്തുള്ള സുമനസുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ സഹായവും പിന്തുണയും ലഭിക്കുന്നുണ്ടെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.ദിവാകരൻ മാസ്റ്റർ എൻ വിജയൻ, ചന്ദ്രൻ വട്ടോളി കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു

kottiyoor vaishakhamaholsavam

Next TV

Related Stories
വിജയോത്സവം സംഘടിപ്പിച്ചു

Jun 14, 2024 06:20 PM

വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം...

Read More >>
പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു

Jun 14, 2024 06:10 PM

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു

പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു...

Read More >>
ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2024 04:56 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Jun 14, 2024 04:39 PM

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
 ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

Jun 14, 2024 04:22 PM

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു...

Read More >>
 കഞ്ചാവ്  വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

Jun 14, 2024 03:48 PM

കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

കഞ്ചാവു വില്പനക്കിടെ യുവാവിനെ പോലീസ്...

Read More >>
Top Stories


News Roundup


GCC News