---
title: "സംസ്ഥാനത്ത് സ്വർണവില കൂടി"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211459/goldrate"
published_at: "2024-06-11T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66682449604e9_1000002910.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില കൂടി

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില കൂടി. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 6585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

## Article Content

സംസ്ഥാനത്ത് സ്വർണവില കൂടി. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 6585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,480 രൂപയായി. വെള്ളിയാഴ്ച 54,080 രൂപയായി ഉയർന്ന് സ്വർണവില അടുത്തകാലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.

തുടർന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് സ്വർണവില 52,560 രൂപയിലേക്ക് താഴ്ന്നിരുന്നു. ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീടാണ് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211459/goldrate)