നൈറ്റ് പട്രോളിങ് ശക്തം: രാത്രി കടയുടെ ഭിത്തി പൊളിച്ച് അകത്തുകയറി: രണ്ട് പേർ അറസ്റ്റിൽ

നൈറ്റ് പട്രോളിങ് ശക്തം: രാത്രി കടയുടെ ഭിത്തി പൊളിച്ച് അകത്തുകയറി: രണ്ട് പേർ അറസ്റ്റിൽ
Jun 18, 2024 05:09 AM | By sukanya

 തിരുനെല്ലി: രാത്രി പലചരക്ക് കടയുടെ ജി ബോർഡ് കൊണ്ടുള്ള ഭിത്തി പൊളിച്ച് അകത്തുകയറി മോഷണം നടത്തിയവരെ കടക്കുള്ളിൽ നിന്ന് തന്നെ പിടിച്ച് തിരുനെല്ലി പോലീസ്. കോഴിക്കോട്, കാപ്പാട്, കോയാസ് കോട്ടേജ് മുഹമ്മദ് മന്‍സൂര്‍(22), വയനാട്, നായിക്കട്ടി, ഇല്ലിക്കല്‍ വീട്ടില്‍ കിഷോര്‍(19) എന്നിവരെയാണ് നൈറ്റ് പട്രോളിങ്ങിനിടെ പിടികൂടിയത്.

കാട്ടിക്കുളം ടൗണിലുള്ള വെജ്മാര്‍ട്ട് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. വെജ്മാര്‍ട്ട് എന്ന സ്ഥാപനത്തിൽ ആളനക്കം കേട്ട് സംശയം തോന്നിയ ടൗണിലെ രാത്രി കാല സെക്യൂരിറ്റിയായ സന്തോഷാണ് ഉടൻ പോലീസിനെ വിളിച്ചുവരുത്തിയത്. വിവരമറിഞ്ഞയുടൻ സമീപ പ്രദേശങ്ങളിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി.

സ്ഥാപനം വളഞ്ഞ ശേഷം ഉടമസ്ഥനെ വിളിച്ചു വരുത്തി ഗ്രിൽ തുറന്ന് പോലീസ് സംഘം അകത്തുകയറിയാണ് യുവാക്കളെ പിടികൂടിയത്. കടക്കുള്ളില്‍ കടന്നുകയറിയ പ്രതികള്‍ മേശ വലിപ്പില്‍ നിന്നും 67000 രൂപയിലധികം മോഷണം നടത്തിയതായും പുറത്തു ശബ്ദം കേട്ട ഇവർ അപഹരിച്ച പണം കടക്കുള്ളിൽ തന്നെ ഒരു ചാക്കിനടിയിൽ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണം നടത്തി വരുകയാണ്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. എസ്.ഐ എൻ. ദിജേഷ്, എ.എസ്.ഐ സൈനുദ്ധീൻ, സി.പി.ഒ അഭിജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Arrested

Next TV

Related Stories
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

Jun 26, 2024 08:12 PM

ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം നാളെ...

Read More >>
ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

Jun 26, 2024 08:08 PM

ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

ലഹരിവിരുദ്ധ മോക് പാർലമെൻ്റ്...

Read More >>
വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 07:49 PM

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

Jun 26, 2024 07:46 PM

അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

അന്തർദേശീയ ലഹരി വിരുദ്ധ...

Read More >>
ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 06:43 PM

ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരി വിരുദ്ധ ദിനം...

Read More >>
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 06:33 PM

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലോക ലഹരി വിരുദ്ധ ദിനം...

Read More >>