---
title: "ബലിപെരുന്നാളിന് സ്നേഹവിരുന്ന് നൽകി എസ്.വൈ.എസ് സാന്ത്വനം"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212829/mananthavadi"
published_at: "2024-06-18T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6670caf6e373f_IMG-20240618-WA0000.jpg"
keywords: []
---

# ബലിപെരുന്നാളിന് സ്നേഹവിരുന്ന് നൽകി എസ്.വൈ.എസ് സാന്ത്വനം

> **Lead Summary:**  **മാനന്തവാടി**: ബലിപെരുന്നാൾ ദിനത്തിൽ വയനാട് മെഡിക്കൽ കോളേജ്, കൽപറ്റ ജനറൽ ഹോസ്പിറ്റലുകളിൽ എസ്.വൈ.എസ് സാന്ത്വനത്തിന് കീഴിൽ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.

## Article Content

 **മാനന്തവാടി**: ബലിപെരുന്നാൾ ദിനത്തിൽ വയനാട് മെഡിക്കൽ കോളേജ്, കൽപറ്റ ജനറൽ ഹോസ്പിറ്റലുകളിൽ എസ്.വൈ.എസ് സാന്ത്വനത്തിന് കീഴിൽ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.

ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിലായി ആയിരത്തോളം പേർക്ക് സ്നേഹവിരുന്നിന്റെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുകയും പെരുന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

വയനാട് മെഡിക്കൽ കോളേജിൽ 750 ലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സ്നേഹവിരുന്ന് നൽകി. കേരള മുസ്ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. കെ.എസ് മുഹമ്മദ് സഖാഫി, നൗഷാദ് സി.എം, ഫള് ലുൽ ആബിദ്, അശ്കർ ചെറ്റപ്പാലം , അലി സഖാഫി, സുലൈമാൻ സഅദി, ഹാരിസ് പഴഞ്ചന തുടങ്ങിയവർ നേതൃത്വം നൽകി. കൽപറ്റ ജനറൽ ഹോസ്പിറ്റലിൽ നടന്ന സ്നേഹവിരുന്നിൽ 200 ലധികം ആളുകൾ പങ്കുചേർന്നു. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ബശീർ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു.

നസീർ കോട്ടത്തറ, ഡോ.മുഹമ്മദ് ഇർഷാദ്, ഖമറുദ്ധീൻ ബാഖവി, സലാം സഖാഫി, ജസീൽ യു.കെ,സിദ്ധീഖ് ഒ.പി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212829/mananthavadi)