---
title: "പാലത്തുംകടവ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212831/iritty"
published_at: "2024-06-18T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6670ccda3ce75_IMG-20240618-WA0002.jpg"
keywords: []
---

# പാലത്തുംകടവ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം 

> **Lead Summary:**  **ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു . ഞായറാഴ്ച രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ജോർജ് കുരക്കാല ,ബിജു കുരക്കാല , ജയ്സൺ പുരയിടത്തിൽ, ജോളി പുരയിടത്തിൽ, സജി കല്ലുമ്മേൽപുറം എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു .

## Article Content

 **ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു . ഞായറാഴ്ച രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ജോർജ് കുരക്കാല ,ബിജു കുരക്കാല , ജയ്സൺ പുരയിടത്തിൽ, ജോളി പുരയിടത്തിൽ, സജി കല്ലുമ്മേൽപുറം എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു .

വാഴയും തെങ്ങ് കവുങ്ങ് തുടങ്ങി ചവിട്ടി നശിപ്പിച്ച ആനകൂട്ടം ജനവാസ മേഖലയിൽ സ്ഥിരം ഭീക്ഷണി ആവുകയാണ് . കർണ്ണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ബാരാപോൾ പുഴ മുറിച്ചുകടന്ന് എത്തുന്ന ആനകളാണ് കർഷകന് ഭീക്ഷണി ആകുന്നത് . ആനക്കൂട്ടത്തിന്റെ ആക്രമണം ദിനം പ്രതി വർദ്ധിക്കുമ്പോഴും ഫോറസ്റ്റ് അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾ പരാതി പറയുന്നു .

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളികുന്നേൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക്ക് ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി, വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212831/iritty)