രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തും; വയനാട്ടില്‍ പ്രിയങ്ക മത്സരിക്കും

രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തും; വയനാട്ടില്‍ പ്രിയങ്ക മത്സരിക്കും
Jun 18, 2024 05:29 AM | By sukanya

ദില്ലി: രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ നിലനിര്‍ത്താനായിരുന്നു ഇന്നലെ ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ടീയം മറന്ന് വയനാട്ടിലെ ജനങ്ങൾ തനിക്ക് സ്നേഹം നൽകി.

ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാർത്ഥിയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിനെ ഏറെ സ്നേഹത്തോടെ കാന്നുന്നുവെന്ന് പ്രിയങ്കയും പ്രതികരിച്ചു. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നൽകിയ പരിഗണന വയനാട് തനിക്ക് നൽകുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക  കൂട്ടിച്ചേര്‍ത്തു.


Wayanad

Next TV

Related Stories
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

Jun 26, 2024 08:12 PM

ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം നാളെ...

Read More >>
ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

Jun 26, 2024 08:08 PM

ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

ലഹരിവിരുദ്ധ മോക് പാർലമെൻ്റ്...

Read More >>
വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 07:49 PM

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

Jun 26, 2024 07:46 PM

അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

അന്തർദേശീയ ലഹരി വിരുദ്ധ...

Read More >>
ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 06:43 PM

ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരി വിരുദ്ധ ദിനം...

Read More >>
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 06:33 PM

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലോക ലഹരി വിരുദ്ധ ദിനം...

Read More >>