---
title: "വെള്ളരിവയൽ - അയ പുതിയ റോഡ് യാഥാർഥ്യമാകുന്നു"
english_title: "Edoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215549/edoor"
published_at: "2024-06-28T05:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667df73597708_IMG-20240628-WA0002.jpg"
keywords: []
---

# വെള്ളരിവയൽ - അയ പുതിയ റോഡ് യാഥാർഥ്യമാകുന്നു

> **Lead Summary:**  **എടൂർ** : വെള്ളരിവയലിൽ അയ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്ന ഒരു കിലോമീറ്റർ പുതിയ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. തോമസ് വടക്കേമുറി നിർവഹിച്ചു .

## Article Content

 **എടൂർ** : വെള്ളരിവയലിൽ അയ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്ന ഒരു കിലോമീറ്റർ പുതിയ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. തോമസ് വടക്കേമുറി നിർവഹിച്ചു .

നടവഴി മാത്രമുണ്ടയിരുന്ന 20 ഓളം കുടുംബങ്ങൾക്കാണ് ഇതോടെ മൂന്ന് മീറ്റർ വീതിയിൽ റോഡ് ലഭിക്കുന്നത് .റോഡിന് ആവശ്യമായ 25 സെന്റോളം ഭൂമി ജോർജ് തോമസ് വിലങ്ങുപാറ സൗജന്യമായി വിട്ടുനൽകിയത് . ബാക്കി വരുന്ന സ്ഥലം ഭൂഉടമകൾ വിട്ടുനൽകുന്നതോടെയാണ് വെള്ളരിവയലിൽ നിന്നും അയ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു കിലോമീറ്റർ യാഥാർഥ്യമാകുന്നത് .

ചടങ്ങിൽ വി.വി. ജോസഫ് , തോമസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു . വര്ഗീസ് വെളുത്തേടത്ത് പറമ്പിൽ , സണ്ണി മുകുളത്ത് , ശശി തറപ്പേൽ എന്നിവർ ഉൾപ്പെടുന്ന ജനകീയ കമ്മറ്റിക്കാണ് റോഡിന്റെ നിർമ്മാണ ചുമതല .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215549/edoor)