തിരുവനന്തപുരം - കാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം 'ജനസമക്ഷം സില്‍വര്‍ ലൈന്‍' നാളെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍നടക്കും. രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനാവും. കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പദ്ധതി വിശദീകരിക്കും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ക്ക് കെ-റെയില്‍ പ്രതിനിധികള്‍ മറുപടി നല്‍കും.
Silver-line