ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ അങ്കം; അമ്പെയ്ത്തിൽ ഉന്നം തെറ്റാതിരിക്കാൻ 6 താരങ്ങൾ റാങ്കിംഗ് മത്സരത്തിന്

ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ അങ്കം;  അമ്പെയ്ത്തിൽ ഉന്നം തെറ്റാതിരിക്കാൻ 6 താരങ്ങൾ റാങ്കിംഗ് മത്സരത്തിന്
Jul 25, 2024 10:53 AM | By sukanya

പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാന്‍ ഒരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ഇന്ത്യയുടെ ഒളിംപിക്സ് പോരാട്ടങ്ങൾ ഇന്ന് തുടങ്ങും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ മത്സരയിനം. വനിതകൾ ഉച്ചയ്ക്ക് ഒരു മണിക്കും പുരുഷൻമാർ വൈകിട്ട് 5.45നും റാങ്കിംഗ് റൗണ്ടിനിറങ്ങും.

റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും പ്രധാന റൗണ്ടിൽ കളിക്കാരുടെ സീഡിംഗ്. പ്രധാന ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലിൽ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്. അമ്പെയ്ത്തിന്‍റെ എല്ലാ മത്സര വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. റാങ്കിംഗ് റൗണ്ടിൽ ധീരജ്‌ ബൊമ്മദേവര, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌ എന്നിവർ പുരുഷ വിഭാഗത്തിലും ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത്‌ എന്നിവർ വനിതാ വിഭാഗത്തിലും മത്സരിക്കും. റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുക്കുന്ന 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിക്കും. ഇതിലെ അവസാന സ്കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിക്കുക. ടീം സീഡിംഗ് താരങ്ങളുടെ ആകെ സ്കോര്‍ കൂട്ടി നിര്‍ണയിക്കും. ആദ്യ നാലിലെത്തുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. അഞ്ച് മുതല്‍ 12വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീ ക്വാര്‍ട്ടറിലെത്തും. യോഗ്യതാ ചാംപ്യൻഷിപ്പിൽ പരാജയപ്പെട്ടെങ്കിലും ലോക റാങ്കിങ് ക്വോട്ട തുണച്ചതോടെയാണ് ഇന്ത്യൻ സംഘം പാരിസിലേക്ക് ടിക്കറ്റുറപ്പിച്ചത്. തരുൺ ദീപിന്‍റെയും മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരിയുടെയും നാലാം ഒളിംപിക്സാണിത്. ടീം ഇനങ്ങളിൽ 12 രാജ്യങ്ങളും മിക്സ്ഡ് ഇനത്തിൽ 5 ടീമുകളുമാണ് മത്സരിക്കുക.‌ അമ്പെയ്ത്ത് ലോക ചാംപ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ, ആദ്യമായി മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ മികവുണ്ട് ഇന്ത്യക്ക്. ഇത്തിരി വട്ടത്തിലെ ആ ഒത്തിരി പ്രതീക്ഷകളിലേക്ക് അമ്പെയ്യാൻ നമ്മുടെ താരങ്ങൾക്കാകട്ടെ.


Olympics

Next TV

Related Stories
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Sep 7, 2024 10:47 PM

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി...

Read More >>
കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

Sep 7, 2024 10:28 PM

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം...

Read More >>
മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

Sep 7, 2024 10:14 PM

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും...

Read More >>
Top Stories