---
title: "പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ; കെ സി വേണുഗോപാല്‍"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223269/kcvenugopal"
published_at: "2024-07-27T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4d03cab830_1000014731.jpg"
keywords: []
---

# പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ; കെ സി വേണുഗോപാല്‍

> **Lead Summary:** **ആലപ്പുഴ: **പാർട്ടിയിലെ പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്നു എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ.

## Article Content

**ആലപ്പുഴ: **പാർട്ടിയിലെ പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്നു എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ.

തെറ്റായ വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ല. ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണ്. ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേതൃത്വം ഒരുമിച്ച് തന്നെ നേരിടും.അക്കാര്യത്തിൽ ആശയകുഴപ്പം ഇല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വി ഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകി. ഒരുമിച്ചാണ് ഇരുവരും തീരുമാനങ്ങൾ എടുക്കുന്നത്. കെ പി സി സി മിഷൻ 2025 തർക്ക വിവാദത്തിൽ, താൻ വിമർശനത്തിന് അതീതനല്ലെന്ന് വിഡി സതീശൻ പറഞ്ഞു.

സംഘടനാ പരമായ കാര്യങ്ങളിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ഉദ്ദ്യേശിക്കുന്നില്ലെന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223269/kcvenugopal)