ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവം: ക്വട്ടേഷൻ നൽകിയത് കാമുകിയെന്ന് സംശയം

ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവം: ക്വട്ടേഷൻ നൽകിയത് കാമുകിയെന്ന് സംശയം
Jul 27, 2024 06:02 PM | By sukanya

 ഇടുക്കി: അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ മുൻ കാമുകിക്ക് പങ്കുണ്ടോയെന്ന് പൊലീസിന് സംശയം. ടാക്സി ഡ്രൈവറായ യുവാവിനെയാണ് ഒരു സംഘം ആക്രമിച്ചത്. വണ്ടി കൈകാണിച്ച് നിർത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം. ക്വട്ടേഷൻ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത നാൾ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി എം എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്.

വ്യാഴാഴ്ച രാത്രി 11 മണിക്ക് അടിമാലിയിലാണ് ആക്രമണമുണ്ടായത്. സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിർത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാൾ വന്ന് സുമേഷിന്റെ മുഖത്ത് അമർത്തിപ്പിടിക്കുകയും കഴുത്ത് മുറിക്കാൻ ശ്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായി കാറിൽക്കിടന്ന സുമേഷിനെ പുലർച്ചെ 3 മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകൾ സ്റ്റിയറിങിലും കഴുത്ത് ഹെഡ്റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റ നിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു വർഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി അടുത്തിടെയാണ് സുമേഷ് പിരിഞ്ഞത്.

യുവതിയുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. സുമേഷിനെതിരെ യുവതി കാക്കനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി യുവാവിന് നേരെ ആക്രമണമുണ്ടായത് സംഭവത്തിൽ. യുവാവിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടാതെ ഫോണുകൾ നഷ്ടപ്പെട്ടതിനാൽ യുവതിയുടെ പങ്ക് സംശയിക്കുന്നുണ്ട്. കാക്കനാട് ഇൻഫോ പാർക്കിലാണ് യുവതി ജോലി ചെയ്യുന്നത്.

Taxi driver attacked: It is suspected that it was his girlfriend who gave the quotation

Next TV

Related Stories
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നാളെ മുതല്‍ വിതരണം ചെയ്യും

Sep 8, 2024 08:22 AM

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നാളെ മുതല്‍ വിതരണം ചെയ്യും

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നാളെ മുതല്‍ വിതരണം...

Read More >>
ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

Sep 8, 2024 08:13 AM

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്...

Read More >>
ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

Sep 8, 2024 07:59 AM

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ്...

Read More >>
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
Top Stories