ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

By | Monday June 29th, 2020

SHARE NEWS

 

കൂത്തുപറമ്പ്: കൂത്തുപറമ്പ്   നഗരത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഞായറാഴ്ച്ച രാത്രി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക്  മുൻപിലാണ് അപകടം. കതിരൂര്‍ ആറാം മൈല്‍ സ്വദേശി അഫ്രീദാ (23) ണ് മരിച്ചത്. കൂത്തുപറമ്പ് നഗരത്തിലെ റെഡിമെയ്ഡ് സ്ഥാപനത്തിലെ ജീവനക്കാരനായ അഫ്രീദ് കടയടച്ച്‌ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടം നടന്നത്.

ഇയാള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് പോലിസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read