ഇരിട്ടി ഉപജില്ല ശാസ്ത്രമേള: സംഘടാക സമിതി രൂപീകരിച്ചു

ഇരിട്ടി ഉപജില്ല ശാസ്ത്രമേള: സംഘടാക സമിതി രൂപീകരിച്ചു
Sep 24, 2022 11:45 PM | By Emmanuel Joseph

ഇരിട്ടി: ഒക്ടോബർ 14, 15 തിയ്യതികളിലായി ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ, കീഴൂർ വി യുപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന ഈ വർഷത്തെ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയമേളയോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. യോഗം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ അധ്യക്ഷയായി.

ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി.ശ്രീകുമാർ, പ്രധമാധ്യാപകൻ എം. ബാബു, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി അധ്യക്ഷ ടി.കെ. ഫസീല, കൗൺസിലർമാരായ കെ. നന്ദനൻ, പി.രഘു, വി.പി.അബ്ദുൾ റഷീദ്, സ്കുൾ മനേജർ കെ.ടി.അനൂപ്, സ്ക്കൂൾ സൊസൈറ്റി പ്രസിഡണ്ട് ഡോ.അബ്ദുൾ റഹ്മാൻ പൊയിലൻ, പി ടി എ പ്രസിഡൻ്റ് കെ.പി. രാമകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ആർ.കെ. ഷൈജു, വിവിധ സംഘടനാ പ്രതിനിധികളായ റെജി തോമസ്, ഷേണു, അസീസ്, വിനോദ്, പി.പി. അരുൺ, പി.എൻ. രതീഷ്, ബിആർസി കൺവീനർ തുളസീധരൻ, കെ.വി. സുജേഷ് ബാബു എന്നിവർ സംസാരിച്ചു. 

 കെ.ഇ. ശ്രീജ (ജനറൽകൺവീനർ), എം.ബാബു (കൺവീനർ), എം.ശ്രീനിവാസൻ (ജോ. കൺവീനർ), കെ.ശ്രീലത (ചെയർമാൻ), പി.പി.ഉസ്മാൻ, കെ.പി.രാമകൃഷ്ണൻ (വൈസ് ചെയർമാൻമാർ), ജി.ശ്രീകുമാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 501അംഗ സംഘാടക സമിതിയെയും രക്ഷാധികാരികളായി കെ.സുധാകരൻ, വി. ശിവദാസൻ എം പി, പി. സന്തോഷ് കുമാർ എം പി, സണ്ണി ജോസഫ് എംഎൽഎ, കെ. വേലായുധൻ, പി.പി. ദിവ്യ, ബിനോയ് കുര്യൻ എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

Science Fair

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories