വീട്ടുവളപ്പിൽ ഏലവും കാപ്പിയും വിളയിക്കാം; തൈകളുമായി പാലയാട് കോക്കനട്ട് നേഴ്സറി

വീട്ടുവളപ്പിൽ ഏലവും കാപ്പിയും വിളയിക്കാം; തൈകളുമായി പാലയാട് കോക്കനട്ട് നേഴ്സറി
Sep 30, 2022 05:55 PM | By Niranjana

പാലയാട് :വീട്ടാവശ്യത്തിന് ഏലവും കാപ്പിയും വിളയിക്കാൻ സഹായവുമായി പാലയാട് സ്റ്റേറ്റ് കോക്കനട്ട് നേഴ്സറി. ഇതിനായി അത്യുൽപ്പാദന ശേഷിയുള്ള ഞല്ലാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വിതരണം ആരംഭിച്ചു. ഒരു വീട്ടിൽ ഒരു ഏലത്തൈയും കാപ്പിയും എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ 300 തൈകളാണ് വിതരണം ചെയ്തത്. ആവശ്യക്കാരുള്ളതിനാൽ 1000 തൈകൾ കൂടി വിൽപ്പനയ്ക്ക് ലഭ്യമാക്കുമെന്ന് നേഴ്സറി അസി. ഡയറക്ടർ ബിജു ജോസഫ് പറഞ്ഞു. 40 രൂപയാണ് ഒരു ഏല ത്തൈയുടെ വില. ഒരാൾക്ക് പരമാവധി രണ്ട് മാസം പ്രായമായ മൂന്ന് തൈകളാണ് നൽകുക. 18 മാസം കൊണ്ട് കായ്ക്കുന്ന ഞല്ലാനി ഇനം ഏലം ഈർപ്പമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നതാണ് ഉത്തമം. ജൈവവള പ്രയോഗമാണ് ഏലത്തിന് നല്ലത്. ഒരു ചെടിയിൽ നിന്നും ശരാശരി 10 മുതൽ 15 കിലോ വരെ ഏലം ലഭിക്കും. കേരളത്തിന്റെ പൊതുവായ കാലാവസ്ഥക്ക് അനുയോജ്യമായ ഇനം ഏലമാണ് ഞല്ലാനി. കുമിൾ നാശിനി ഉപയോഗിച്ചാൽ ചെടിക്കുണ്ടാകുന്ന അഴുകൽ രോഗം തടയാനാകും.

രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന കാപ്പിയുടെ സങ്കരയിനമായ ഹൈബ്രിഡ് കാപ്പി തൈ പത്ത് രൂപ നിരക്കിലാണ് ലഭിക്കുക. കാവേരി, റോബസ്റ്റ എന്നിവയുടെ സങ്കരയിനമാണിത്. അടുക്കള മുറ്റത്ത് ഉൾപ്പടെ ഇത് കൃഷി ചെയ്യാം. താരതമ്യേന പൊക്കം കുറഞ്ഞ ഇനമാണിത്. ഏലം, കാപ്പി തൈകൾക്ക് പുറമെ ഹൈബ്രിഡ് കുരുമുളക് ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ, ഔഷധ ചെടികൾ, പച്ചക്കറി തൈകൾ തുടങ്ങിയവും ഇവിടെ ലഭ്യമാണ്.

Cardamom and coffee can be grown in the homestead; Palayad Coconut Nursery with seedlings

Next TV

Related Stories
ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:13 PM

ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ...

Read More >>
പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

Apr 26, 2024 09:04 PM

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി;...

Read More >>
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

Apr 26, 2024 08:42 PM

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ...

Read More >>
എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 26, 2024 08:26 PM

എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

എംഡിഎംഎ യും കഞ്ചാവുമായി യുവാവ്...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 26, 2024 08:17 PM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

Apr 26, 2024 07:06 PM

#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ...

Read More >>
Top Stories