ഗ്രാമങ്ങളിൽ ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

 ഗ്രാമങ്ങളിൽ ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി
Jan 25, 2023 06:07 AM | By Daniya

ഇരിട്ടി: ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ബി എസ് എൻ എൽ നടപ്പിലാക്കുന്ന അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് നടപ്പിലാക്കി തുടങ്ങി. വീടുകളിൽ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് മോഡം ഉൾപ്പെടെ ഇൻസ്റ്റലേഷൻ ഫീസുകൾ ഒന്നുമില്ലാതെയാണ് നടപ്പിലാക്കുന്നത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഭാരത് നെറ്റ് ഉദ്യമിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിളിയന്തറ എക്‌സ്‌ചേഞ്ച് ഏരിയയിൽ എവിടെയും ആവശ്യക്കാർക്ക് ഉടൻ കണക്ഷൻ നൽകാൻ ഇതിലൂടെ സാധിക്കും. വിവിധ പ്ലാനുകളിൽ 30 മുതൽ 300 എം പി വരെയുള്ള വേഗതയിൽ 329 രൂപ മുതൽ 2499 വരെ നിരക്കിൽ ലഭിക്കുന്ന ഈ കണക്ഷനുകളിൽ പരിധിയില്ലാത്ത കോളുകളും ലഭ്യമാണ്. നിലവിലെ ലാന്റ് ലൈൻ കണക്ഷനുകൾ ഭാരത് നെറ്റിലേക്ക് മാറ്റുന്നവർക്ക് പ്രതിമാസം 200 രൂപ വീതം ആറ് മാസം വരെ വാടകയിനത്തിൽ ഇളവും ലഭിക്കും.

പായം പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനി വർഷങ്ങളായി ബി എസ് എൻ എൽ ഉപഭോക്താവായ വള്ളിത്തോട്ടെ മൂഹമ്മദ് ബഷീറിന് മോഡം കൈമാറി പദ്ധതി ഉ്ദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് എം. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ബി എസ് എൻ എൽ ജനറൽ മാനേജർ എസ്.കെ. രാജീവ് പദ്ധതി വിശദീകരിച്ചു.

ഡെപ്യൂട്ടി ജനറൽ മാനേജർ ജെയ്‌നി ബേബി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ്, ബി എസ് എൻ എൽ എ ജി എം എ.കെ. ജാസിം, സി ഡി എസ് ചെയർപേഴ്‌സൺ സ്മിത രഞ്ചിത്ത്, സബ് ഡിവിഷൻ എഞ്ചിനീയർ കെ.പി. ജിതേഷ് എന്നിവർ സംസാരിച്ചു. പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക ഫോൺ- 9496884155 , 9447383200

BSNL has launched high-speed network project in villages

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories