കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ തീരുമാനത്തിന് പുല്ലുവില കൽപ്പിച്ചാണ് പേരാവൂർ ടൗൺ അടച്ചതെന്ന് ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി.

By | Wednesday September 23rd, 2020

SHARE NEWS

 

പേരാവൂർ : 14 ദിവസത്തേക്ക് പേരാവൂർ അടച്ചിട്ടതിനെത്തുടർന്ന് സ്ഥലം സന്ദർശിക്കവെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ദേവസ്യ മേച്ചേരി ഇങ്ങനെ പ്രസ്താവിച്ചത്.

കോവിഡിനെ നേരിടുന്നതിന് ലോക്ക് ഡൗൺ പ്രായോഗികമല്ലെന്ന്
കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതാണ്, ഗവൺമെന്റുകളുടെ തീരുമാനത്തിന് കടലാസിന്റെ വില പോലും കൽപിക്കാതെ

പേരാവൂർ ടൗൺ 14 ദിവസത്തേക്ക് അടച്ചിട്ടത് വ്യാപാരികൾക്കും പൊതുസമൂഹത്തിനും കനത്ത പ്രഹരമാണ്
ഏൽപ്പിക്കുന്നത്.

പേരാവൂർ പ്രദേശത്തെ ആശ്രയിച്ചുകഴിയുന്ന ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവർ അടച്ചിടൽ മൂലം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുമെന്നും ഇതിനു മുൻപുണ്ടായ ലോക്ക് ഡൗണിൽ വ്യാപാരികൾക്കും പൊതുജനത്തിനും അനുകൂലമായാണ് പഞ്ചായത്തും പൊലീസും നിലപാടെടുത്തതെങ്കിലും ഇപ്രാവശ്യം ഏതോ കോണുകളിൽനിന്നും വന്ന സമ്മർദ്ദത്തിന് ഭാഗമായാണ് ഇത്തരം
പ്രഖ്യാപനം ഉണ്ടായതെന്നും
പഞ്ചായത്ത് അധികൃതർ
വ്യാപാരികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read