കേരളത്തിൽ രോഗം കൂടാനുള്ള സാധ്യത, കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

By | Sunday September 27th, 2020

SHARE NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്നും രോഗ വ്യാപനം കൂടാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതലാണെന്നും കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,67, 939 പേര്‍ക്കാണ്. 1,14,530 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്നും പല രാജ്യങ്ങളും ഹെര്‍ഡ് ഇമ്യൂണിറ്റി എന്ന സമീപനം കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചപ്പോൾ കേരളം ആ മാര്‍ഗം സ്വീകരിച്ചില്ല പക്ഷെ കേരളത്തിന്റെ സമീപനം ശരിയാണെന്ന് ഓര്‍മപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ നമുക്കുള്ളതെന്നും കോവിഡിനെ അങ്ങനെ സ്വതന്ത്രമായി വിടാനും ആയിരങ്ങള്‍ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read