പി. ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി

By | Thursday February 13th, 2020

SHARE NEWS

പോസ് റ്റോഫീസ്  ഉപരോധിച്ച കേസില്‍ സി.പി.ഐ എം നേതാവായ പി. ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലന്നും തെളിവില്ലെന്നും ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി. ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ റിവിഷന്‍ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ വിധി. പ്രതിയെ ശിക്ഷിക്കാന്‍ ഉതകുന്ന തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. പെട്രോളിയം വില വര്‍ദ്ധനവിനെതിരെ 1991-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്‌റ്റോഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പതിനഞ്ചായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നായിരുന്നു വിധി. പിന്നീട് സെഷന്‍സ് കോടതി ശിക്ഷ ഒരേ കാലയളവില്‍ മതിയെന്ന് വ്യക്തമാക്കി. ഈ കേസിലെ ശിക്ഷയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read