കതിരൂർ മനോജ് വധം: ഒന്നാം പ്രതി വിക്രമൻ അടക്കം 15 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

By | Tuesday February 23rd, 2021

SHARE NEWS

കൊച്ചി∙ കണ്ണൂരിലെ ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വിക്രമൻ അടക്കം 15 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.

2014ൽ ആണ് ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ കതിരൂർ മനോജിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവത്തിൽ സിപിഎം നേതാവ് പി. ജയരാജൻ 25ാം പ്രതിയാണ്. ജയരാജനടക്കമുള്ള പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. യുഎപിഎ വകുപ്പ് അടക്കം ഉൾപ്പെടുത്തി സിബിഐ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read