ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിമര പ്രതിഷ്ഠ നടത്തി

By | Thursday February 13th, 2020

SHARE NEWS

ഇരിട്ടി : ഏറെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിമര പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാടും മേൽശാന്തി കീഴ്പ്പാട്ടില്ലത്ത് സുരേന്ദ്രൻ നമ്പൂതിരിയും മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് നാലു ദിവസങ്ങളിലായി നിരവധി കർമ്മങ്ങളാണ് ക്ഷേത്രത്തിൽ നടന്നു വന്നിരുന്നത്. വ്യാഴാഴ്ച രാവിലെ ഗണപതി ഹോമം, അധിവാസം വിടർത്തി പൂജ എന്നിവക്ക് ശേഷം 8. 30നും 9. 25 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ആണ് ധ്വജപ്രതിഷ്ഠ നടന്നത്. വാഹനം , വാഹനകലശം, കുംഭേശ കർക്കരി കലശം, നിദ്രാ കലശം എന്നിവ എഴുന്നള്ളിച്ച് കൊടിമരത്തിന് മുകളിൽ എത്തിച്ചശേഷം ഭഗവാന്റെ വാഹനമായ ഗരുഡന്റെ പ്രതിഷ്ഠ കൊടിമരത്തിന് മുകളിൽ നടന്നു. തുടർന്ന് വിവിധ കലശാഭിഷേകങ്ങളും നടന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read