SHARE NEWS

കൊട്ടിയൂര്‍: കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പുതുവർഷദിനത്തിൽ മോഷണങ്ങളും മോഷണശ്രമവും നടന്നിട്ടുള്ളത്. 3 കടകളില്‍ മോഷണവും ഒരു കടയില്‍ മോഷണശ്രമവുമാണ് നടന്നിട്ടുള്ളത്.
കൊട്ടിയൂര്‍ ട്രേഡേഴ്സ്, മലബാര്‍ സ്റ്റോര്‍സ്, ഷീന്‍ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ മോഷണം നടത്തിയപ്പോൾ മറ്റൊരു മലഞ്ചരക്ക് സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമവും നടന്നു. കൊട്ടിയൂര്‍ ട്രേഡേഴ്സ്, ഷീന്‍ ബേക്കറി എന്നിവിടങ്ങളില്‍ നിന്ന് പണവും സാധനങ്ങളും നഷ്ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
കേളകം സി.ഐ രാജന്റെ നേതൃത്വത്തിൽ എസ്.ഐ ടോണി ജെ മറ്റത്തിലും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.