മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച

By siva | Sunday August 2nd, 2020

SHARE NEWS

മണത്തണ : കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രവും മണത്തണയിലെ പ്രധാന ക്ഷേത്രവുമായ ചപ്പാരം ക്ഷേത്രത്തിൽ കവർച്ച. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിൽ മോക്ഷണം നടന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ഭണ്ഡാരങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര അധികൃതർ പേരാവൂർ പോലീസിൽ പരാതി നൽകി. ശനിയാഴ്ച രാത്രിയിൽ തൊട്ടടുത്ത കൂടത്തിൽ ഭഗവതി ക്ഷേത്രത്തിലും ഇതേ രീതിയിലുള്ള കവർച്ച നടന്നിരുന്നു. മണത്തണയിൽ നഗരേശ്വരം ക്ഷേത്രത്തിൽ കുറച്ചു ദിവസം മുൻപാണ് കവർച്ച നടന്നത് തുടർന്ന് വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ വീണ്ടും പ്രദേശത്തെ ആശങ്കയിലാക്കി മോഷ്ട്ടാക്കൾ വിലസുകയാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read