പാലിയേറ്റീവ് സ്നേഹസംഗമം സംഘടിപ്പിച്ചു.

By | Tuesday January 14th, 2020

SHARE NEWS

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിന്റേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് സ്നേഹസംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഏറ്റവും പ്രായംചെന്ന ആളായ മാടശ്ശേരി നാരായണൻ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി അധ്യക്ഷത വഹിച്ചു. കണിച്ചാർ സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോർജ് ഓരത്തേൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. സദാനന്ദൻ, സ്റ്റാനി എടത്താഴെ, ജോസഫ് കോക്കാട്ട് പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മകാരം മാത്യു വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത്തിലെ കിടപ്പു രോഗികളായ 160 ഓളം   പേർ സംഗമത്തിൽ പങ്കെടുത്തു. കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ സംഗമത്തിന് നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read