News Section: localnews
കെആർഎംയു ഇരിട്ടി മേഖലാ സമ്മേളനം കേളകം പ്രസ് ഫോറം ഹാളിൽ നടന്നു
കേളകം : കെ.ആർ.എം.യു ഇരിട്ടി മേഖലാ സമ്മേളനം കേളകം പ്രസ് ഫോറം ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് സജീവ് നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പീറ്റർ ഏഴിമല മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സിക്രട്ടറി പീറ്റർ ഏഴിമല പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിനെ പൊന്നാടയണിയിച്ചു. കെ.എം.അബ്ദുൽ അസീസ്, ജോയി ഐരാണി ,എം.ജെ.റോബിൻ, ജിബിൻ ജെയ്സൺ തയ്യിൽ, അനീഷ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സജീവ് നായർ (പ്രസിഡൻറ്), ഷിജിന സുരേഷ് (വൈ. പ്രസിഡൻറ്), ജിൽസ് വർഗ്ഗീ...
Read More »കൊട്ടിയൂർ പഞ്ചായത്തിലെ 4 സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങളും എൽ.ഡി.എഫിന്
നീണ്ടുനോക്കി : സീറ്റുനിലയിൽ തുല്യത വന്നതിനാൽ സ്റ്റാന്റിംഗ് കമ്മിറ്റി ആർക്കെന്ന കാര്യത്തിൽ തീരുമാനമായത് നറുക്കെടുപ്പിലൂടെയാണ്.പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും സമാന രീതിയിൽ നറുക്കെടുപ്പിലൂടെയാണ് തീരുമാനത്തിൽ എത്തിയത്. കോൺഗ്രസിന്റെ റോയി നമ്പുടാകവും എൽ ഡിഎഫിന്റെ ഫിലോമിന ജോർജുമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർ.സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ വൈകുന്നേരത്തോടെയേ തീരുമാനം ആകുകയുള്ളു…
Read More »സൂപ്പർ സ്റ്റാറിൻ്റെ കാരുണ്യ യാത്ര ഇന്ന്
കൊട്ടിയൂർ: വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചാക്കോ എന്ന ഷൈജു വേണ്ടി സൂപ്പർ സ്റ്റാർ ബസ് കാരുണ്യ യാത്ര നടത്തുന്നു. ഇന്ന് ആണ് സൂപ്പർസ്റ്റാർ ബസ് കാരുണ്യ യാത്ര നടത്തുന്നത്. യാത്രക്കാരുടെ സഹകരണം പ്രതീക്ഷിച്ചാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
Read More »മലയോരം കോവിഡിൻ്റെ പിടിയിലേക്ക്.
പേരാവൂർ: കഴിഞ്ഞ 3 ദിവസം കൊണ്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിൽ മാത്രമായി 136 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേരാവൂർ ഗ്രാമപഞ്ചായത്തിൽ മാത്രം 47 പേർക്കും മുഴക്കുന്നിൽ മുപ്പത്തി നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ മാലൂരിൽ 18 പേർക്കും കോളയാട് 17 പേർക്കും കാണിച്ചാറിൽ 13 പേർക്കും കേളകത്ത് 6 പേർക്കും കൊട്ടിയൂരിൽ ഒരാൾക്കും ആണ് സ്ഥിരീകരിച്ചത്. പൊതുപരിപാടികളുടേയും ആഘോഷങ്ങളുടെയും എണ്ണം വർധിച്ചതും വ്യാപാരസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതും വ്യാപനത്തിന് കാരണമായിട്ടുണ്ട്. പൊതുഗതാഗത സംവിധാനത്തി...
Read More »കൂട്ടുപ്പുഴ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു
കൂട്ടുപ്പുഴ : കർണ്ണാടകയുമായുള്ള അവകാശ വാദ തർക്കത്തെ തുടർന്ന് മുടങ്ങിപ്പോയ കൂട്ടുപ്പുഴ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു. പാതിവഴിയിൽ നിർമ്മാണം നിലച്ച പാലത്തിൻ്റെ നിർമ്മാണം ഒന്നര വർഷത്തിന് ശേഷമാണ് ആരംഭിച്ചത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കെഎസ്ടിപി പൂർത്തിയാക്കേണ്ട പാലം കർണ്ണാടക വനം വകുപ്പുമായുള്ള തർക്കത്തെ തുടർന്നാണ് മുടങ്ങിയത്. ദീർഘ നാളത്തെ ചർച്ചകൾക്കൊടുവിൽ ആറ് മാസം മുൻപ് ദേശീയ വനം-വന്യജീവി ബോർഡിന്റെ അനുമതി കിട്ടിയിട്ടും നിർമ്മാണത്തിനായി കർണ്ണാടക വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല. തുട...
Read More »കേളകത്തും മണത്തണയിലും കവർച്ച നടത്തിയ കേസിൽ 2 കൗമാരക്കാർ പിടിയിൽ
കേളകം: ടൗണിലെ ബിന്ദു ജ്വല്ലറിയിലും മണത്തണയിലെ മലഞ്ചരക്ക് കടയിലും കവർച്ച നടത്തിയ കേസിൽ 2 കൗമാരപ്രായക്കാർ പിടിയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ, ചെറുവണ്ണൂർ സ്വദേശികളായ തൊയിഫ് (17), ഫാസിൽ (18) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ടൗൺ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കേളകം പൊലീസിന് കൈമാറും. ഈ കേസിൽ മൂന്ന് പേർ മുൻപ് പിടിയിലായിരുന്നു. കേളകം സിഐ പി.വി. രാജൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Read More »ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥവകാശം കേളകം പഞ്ചായത്തിനെന്ന് വിവരാവകാശ രേഖ
കേളകം: ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥവകാശം കേളകം പഞ്ചായത്തിനെന്ന് വിവരാവകാശ രേഖ.കേളകം പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബിജു ചാക്കോ നൽകിയ വിവരാവകാശത്തിന്പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദ് നൽകിയമറുപടിയിലാണ് പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളുടെയും അവകാശി പഞ്ചായത്താണെന്ന് വ്യക്തമാക്കിയത്.ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ടതിന് പ്രദേശവാസിയായ ഒരാൾക്കെതിരെ ആഴ്ചകൾക്ക് മുമ്പ് വനംവകുപ്പ് കേസെടുത്തിരുന്നു. ചീങ്കണ്ണിപ്പുഴയുടെ അവകാശം വനം വകുപ്പിനെന്ന് ഉന്നയിച്ചായിരുന്നു നടപടി. ചീങ്കണ്ണിപ്പുഴയിൽ കുളിക്കുന്നതും മീൻപിടിക്കുന്നതും വനംവകു...
Read More »എസ്.ഡി.പി.ഐയുടെ മുന്നേറ്റം ഇരു മുന്നണികളിലും അങ്കലാപ്പ് സൃഷ്ടിച്ചു: ഹാറൂണ്‍ കടവത്തൂര്‍
ഇരിട്ടി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വൻ മുന്നേറ്റം ഇരു മുന്നണികളിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗം ഹാറൂണ്‍ കടവത്തൂര്‍. നടുവനാട് എല്‍.പി.സ്കൂളിൽ നടന്ന എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ പ്രവർത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2015ല്‍ 47ല്‍ സീറ്റില്‍ വിജയിച്ച എസ്.ഡി.പി.ഐ ഇത്തവണ 102 സീറ്റുകൾ നേടി. എസ്.ഡി.പി.ഐ ജയിച്ചത് എല്‍.ഡി.ഫ് വോട്ടുകൊണ്ടാണെന്ന് യു.ഡി.എഫും, യു.ഡി.എഫ് വോട്ട് കൊണ്ടാണെന്ന് എല്‍.ഡി.എഫും പരസ്പരം പഴിചാ...
Read More »കൊട്ടിയൂർ – ബാവലിപ്പുഴക്ക് കുറുകെയുള്ള നീണ്ടുനോക്കി പാലം പുതുക്കി പണിയാൻ 6.43 കോടി രൂപ സർക്കാർ അനുവദിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ - ബാവലിപ്പുഴക്ക് കുറുകെയുള്ള നീണ്ടുനോക്കി പാലം പുതുക്കി പണിയാൻ 6.43 കോടി (ആറ് കോടി 43. ലക്ഷം) രൂപസർക്കാർ അനുവദിച്ചതായി അഡ്വ സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
Read More »കൊവിഡ് പ്രതിരോധ സന്ദേശവുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി
ഇരിട്ടി: കൊവിഡ് പ്രതിരോധ സന്ദേശവുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ടൗണിൽ ഫ്ലാഷ്മോബും ലഘുലേഖ വിതരണവും നടത്തി. അടച്ചു പൂട്ടിയിടലിനു ശേഷം 10-12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പOന സൗകര്യമൊരുങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ ആയിരുന്നു പരിപാടി.ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കോതേരി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻ്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ കെ. ബെൻസി രാജ് , സുജേഷ് ബാബു, കെ.വി. ബിജുകുമാർ, എം, ജയപ്രകാശ്, എം. മേഘനറാം, ...
Read More »