ബാങ്കില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ തെളിവെടുപ്പ് നടത്തി

വടകര: വില്ല്യപ്പള്ളി കനറ ബാങ്കില്‍ അപ്രൈസറായി ജോലി ചെയ്തു കൊണ്ടിരിക്കെ ബാങ്കില്‍ പണയം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാന്റിലായ ശ്രീജിത്തിനെ വടകരയിലെ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ച വടകരയിലെ 4 ബാങ്കുകളിലും പകരം വെച്ച മുക്കുപണ്ടങ്ങള്‍ വാങ്ങിയ വടകരയിലെ ജ്വല്ലറിയിലുമാണ് തെളിവെടുപ്പ് നടത്തിയത്. എസ് ഐ നീജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ബാങ്കുകളില്‍ നിന്നും സ്വര്‍ണ്ണാഭരങ്ങള്‍ റിക്കവറി ചെയ്തായി പോലീസ് അറിയിച്ചു. 2019 മേയിലാണ്...Read More »

ലൈഫ് ഭവന പദ്ധതി ; ചോറോട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു

ചോറോട്: ലൈഫ് ഭവനപദ്ധതിയില്‍ ചോറോട് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും താക്കോല്‍ ദാനവും നടത്തി.ഒമ്പത് വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ശ്രീമതി കെ.കെ.രമ എം.എല്‍.എ നിര്‍വ്വഹിച്ചു. താക്കോല്‍ദാന കര്‍മ്മം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.പ്രദീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ സ്വാഗതം പറഞ്ഞു. സ്ഥ...Read More »

കുട്ടോത്ത് സ്വദേശിനിയെ കാണാനില്ല ; അന്വേഷണം ഊര്‍ജ്ജിതമാക്കി വടകര പൊലീസ്

വടകര: കീഴല്‍ കുട്ടോത്ത് സ്വദേശിനിയെ കാണാതായ സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരങ്ങോട്ട് ഇല്ലത്ത് വീണ (32) നെ ഈ മാസം 16 ാം തീയതി മുതല്‍ കാണാനില്ലെന്നാണ് പരാതി. കുട്ടികള്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ വേണ്ടി എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പരാതിയില്‍ പറയുന്നു. The post കുട്ടോത്ത് സ്വദേശിനിയെ കാണാനില്ല ; അന്വേഷണം ഊര്‍ജ്ജിതമാക്കി വടകര പൊലീസ് first appeared on vatakaranews.in.Read More »

മണിയുരിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് എല്‍ജെഡി

വടകര :മണിയുരിലേക്ക് സര്‍വീസ് നടത്തിയിരുന്ന എളമ്പിലാട് വടകര, അറ്റക്കുണ്ട് വടകര ബസ് സര്‍വീസുകള്‍ പുന രാരംഭിക്കണമെന്ന് എല്‍ ജെ ഡി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗതാഗത മന്ത്രിയോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കോവിഡ് ലോക് ഡൗണ്‍ കാലത്ത് നിര്‍ത്തിവെച്ച സര്‍വിസാണിത്. പ്രസ്തുത സര്‍വീസ് തികച്ചും ലാഭാകരമായിരുന്നു. സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ പോകുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലും ഈ സര്‍വീസുകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് നിവേദ നത്തില്...Read More »

കെ റെയില്‍ പദ്ധതി വേണ്ടെന്ന് ചോറോട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നില്‍ പ്രതിഷേധം

വടകര: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ചോറോട് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കുക സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ധര്‍ണാ സമരം നടത്തിയത്. ജില്ലാ ചെയര്‍മാന്‍ ടി ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സി. നിജിന്‍ അധ്യക്ഷത വഹിച്ചു. വരപ്പുറത്ത് രാമചന്ദ്രന്‍, ജയരാജന്‍ [&...Read More »

തെക്കെ മലയില്‍ രഞ്ജിത്ത് സഹായ കമ്മിറ്റി രൂപീകരിച്ചു

ഓര്‍ക്കാട്ടേരി: മുയിപ്രയിലെ (ഏറാമല ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ്,) പൊതുപ്രവര്‍ത്തക രംഗത്തെ സജീവ സാന്നിധ്യമായ തെക്കെ മലയില്‍ രഞ്ജിത്തിന് രണ്ട് വൃക്കകളും തകരാറായ സാഹചര്യത്തില്‍ വൃക്ക മാറ്റി വെക്കല്‍ ശസത്രക്രിയക്കും തുടര്‍ ചികിത്സക്കും വേണ്ടി തെക്കെ മലയില്‍ രഞ്ജിത്ത് സഹായ കമ്മിറ്റി രൂപീകരിച്ചു. വൃക്ക മാറ്റിവെക്കല്‍ സര്‍ജറിക്കും തുടര്‍ചികിത്സയ്ക്കുമെല്ലാം വേണ്ടി വരുന്ന ഭീമമായ ചെലവ് അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഉദ്യമത്തിന് ജനകീയ കൂട്ടായ്മ മുന്‍കൈയെടുത്തത്...Read More »

പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ് പയ്യോളി സ്വദേശിനി അറസ്റ്റില്‍

പയ്യോളി: കോഴിക്കോട് പാറോപ്പടി ചേവരമ്പലം റോഡില്‍ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡില്‍ പയ്യോളി സ്വദേശിനി ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി. മൂന്ന് വനിതകളും നടത്തിപ്പുകാരായ ബേപ്പൂര്‍ അരക്കിണര്‍ റസ്‌വ മന്‍സിലില്‍ ഷഫീഖ്(32), ചേവായൂര്‍ തൂവാട്ടുതാഴം വയലില്‍ ആഷിക്(24) എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന...Read More »

മൂരാട് പുതിയ പാലം പണി തീര്‍ന്നില്ല ദേശീയപാതയില്‍ കുരുക്ക് അഴിയുന്നില്ല

വടകര : കോഴിക്കോട് – കണ്ണൂര്‍ ദേശീയപാതയില്‍ പാലോളിപ്പാലം മുതല്‍ മൂരാടു പാലംവരെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു . മൂരാട് പാലത്തിലാണ് ഏറ്റവും വലിയ കുരുക്കുണ്ടാകുന്നത്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗതക്കുരുക്ക് വ്യാഴാഴ്ച രാത്രിവരെ നീണ്ടത് നൂറുകണക്കിനുയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. മൂരാട് പാലത്തില്‍നിന്ന് കോഴിക്കോട്ട് ഭാഗത്തേക്ക് ഒന്നരക്കിലോമീറ്ററോളം പിന്നിട്ട് ഇരിങ്ങല്‍വരെയും മറുഭാഗത്ത് പാലോളിപ്പാലംവരെയുമാണ് ദിവസം മുഴുവന്‍ വാഹനങ്ങളുടെ നീണ്ടനിര കണ്ടത്. പാലോളിപ്പാലംമുതല്...Read More »

അഴിയൂരില്‍ വാക്‌സിനേഷന്‍ വിവാദത്തിലേക്ക് ; പഞ്ചായത്തിന്റെ വാദം പൊള്ളയാണെന്ന് ബിജെപി

വടകര: അഴിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നൂറ് ശതമാനം വാക്‌സിനേഷന്‍ എന്ന പഞ്ചായത്തിന്റെ വാദം പൊള്ളയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. നിരവധി ആളുകളാണ് ഇനിയും ഒന്നാം ഡോസ് വാക്‌സിന്‍ 14 ാം വാര്‍ഡില്‍ ചെയ്യാനുള്ളത്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് പതിനാലാം വാര്‍ഡ് മെമ്പറിന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 100% വാക്‌സിനേഷന്‍ പൂര്‍ത്തിയായി എന്ന് അവകാശപ്പെട്ട് ആദരിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കണമെന്ന് ബിജെപി നേതൃത്വം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പറുടെ രാഷ്ട്രീയ ...Read More »

പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍

വടകര: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വടകരയിലും ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ന് ആരംഭിച്ച പരിപാടികള്‍ ഒക്ടോബര്‍ 7 വരെ നീണ്ട് നില്‍ക്കും. ആഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തകര്‍ സേവന വാരം ആചരിക്കും. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വടകര നഗരസഭാ ഒന്നാം വാര്‍ഡില്‍ ഫിഷര്‍മന്‍ കോളനിയില്‍ നിര്‍ധനരായ അമ്മമാര്‍ക്ക് വസ്ത്രവിധരണവും ആവിക്കല്‍ പാലം പരിസരത്ത് പായസവിധരണവും നടത്തി . ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സു...Read More »

More News in vatakara
»