ജില്ലയിലെ മാതൃകാ കർഷകൻ കോവിഡ് പോസിറ്റീവായ വർക്കും മാതൃകയാകുന്നു

By | Wednesday September 16th, 2020

SHARE NEWS

 

കൊട്ടിയൂർ: ജില്ലയിലെ മാതൃകാ കർഷകൻ കോവിഡ് രോഗം ബാധിച്ചവർക്കും മാതൃകയാകുന്നു. പ്രമുഖ ജൈവകർഷകനായ സോണി മാത്യുവിന് കോവിഡ് ബാധിച്ചതിനെ തുടർന്നു അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ നടത്തിയ പോസ്റ്റ് ശ്രദ്ധയാകർഷിക്കുന്നു. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും അത് മറച്ചു വയ്ക്കാത്തത് താനുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണെന്നമുള്ള മുഖവുരയോടെയാണ് സോണി പോസ്റ്റിങ്ങ് നടത്തിയിട്ടുള്ളത്. താനുമായി അടുത്ത് ബന്ധപ്പെട്ടിട്ടുള്ളവർ സ്വയം ശ്രദ്ധിക്കുന്നതിനൊപ്പം ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ ഒപ്പം ചേർത്തിട്ടുമുണ്ട്. സോണിയുടെ ഈ സ്വയം വെളിപ്പെടുത്തിയുള്ള പോസ്റ്റിംഗ് നിരവധി പേരുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.

കോവിഡ് ബാധിച്ചാൽ
അക്കാര്യം ബന്ധപ്പെട്ടവരെ പോലും അറിയിക്കാതെ രഹസ്യമായി വെക്കുകയും നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് മറ്റുള്ളവരെ കൂടി കുടുക്കുകയും ചെയ്യുന്ന വലിയ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമുള്ള നാട്ടിലാണ് സാധാരണ കർഷകനായ സോണി സ്വയം രോഗബാധ വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിംഗ് നടത്തിയിട്ടുള്ളതെന്നാണ് ശ്രദ്ധേയം. സോണിയുടെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പ്രമുഖർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിരവധി കാർഷിക പുരസ്കാരങ്ങൾ നേടിയിട്ടുള്ള സോണി മാത്യു കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ സ്വദേശിയാണ് .കോവിഡ് ബാധിച്ചാൽ ഒരു സാധാരണ കർഷകനിൽ നിന്നു കൂടി ചിലത് പഠിക്കാനുണ്ടെന്ന് ഈ യുവ കർഷകൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read