---
title: "ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളായ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു"
english_title: "Birju manaraj died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21177/birju-manaraj-died"
published_at: "2022-01-17T08:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4d94c13eea_images - 2022-01-17T081938.781.jpeg"
keywords: []
---

# ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളായ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

> **Lead Summary:** ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളായ ബ്രിജ്‌മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു.കഥക്കിലെ കല്‍ക്ക - ബിനാദിന്‍ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം.

## Article Content

ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളായ ബ്രിജ്‌മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു.കഥക്കിലെ കല്‍ക്ക - ബിനാദിന്‍ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം.

ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്ബര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാന്‍ മഹാരാജിന്റെ മകനാണ്. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന്‍ കൂടിയാണ്.

നിരവധി കഥക് നൃത്തങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്ബാടും നൃത്താവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. കഥക് ശില്‍പ്പശാലകളും നടത്താറുണ്ട്. ദില്ലിയില്‍ 'കലാശ്രമം' എന്ന പേരില്‍ കഥക് കളരി നടത്തുന്നുണ്ട് അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21177/birju-manaraj-died)