ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍.
വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ദിലീപും ഹര്‍ജി നല്‍കിയത്. വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്നും കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണെന്നും ദിലീപ് സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Dileep