പേരാവൂർ : വഖഫ് നിയമത്തിൻ്റെ പേരിൽ മുനമ്പം ജനതയുടെ റവന്യൂ ഭൂമി അന്യാധീനമായി പിടിച്ചെടുക്കുന്നതിനുള്ള കുത്സിത ശ്രമങ്ങൾക്കെതിരെ പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ഇടവക റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
മുനമ്പത്തെ ജനം നിയമാനുസൃതം കൈവശം വച്ചുവരുന്ന റവന്യു ഭൂമിയുടെ മേൽ വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദങ്ങൾ അവസാനിപ്പിക്കുക,വഖഫ് ഭേദഗതി നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാകുക,വഖഫ് ഭേദഗതി ബില്ലിനെ തിരെ കേരള നിയമ പാസാക്കിയ പ്രമേയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ മുന്നോട്ടുവച്ചു.
പേരാവൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കെ മുറിയുടെ അധ്യക്ഷതയിൽ കൂടിയ മുനമ്പം ഐക്യദാർഢ്യ സമ്മേളനത്തിൽ കെ.സി.ബിസി ഐക്യ ജാഗ്രതാ സമിതി തലശ്ശേരി അതിരൂപത സെക്രട്ടറി ജോണി തോമസ് വടക്കേക്കര വിഷയാവതരണവും പ്രമേയവും അവതരിപ്പിച്ചു. അസിസ്റ്റൻ്റ് വികാരി റവ ഫാ.സോമി ഇല്ലിക്കൽ,ഇടവക കോ-ഓഡിനേറ്റർ ഒ മാത്യു, സെക്രട്ടറി ജോജോ കൊട്ടാരം കുന്നേൽ, ട്രസ്റ്റി സണ്ണി ചേറ്റൂർ എന്നിവർ പ്രസംഗിച്ചു.ഇടവക ട്രസ്റ്റിമാരായ തങ്കച്ചൻ ഉരുത്തേൽ, സാബു ഇരുപ്പക്കാട്ട്, ജോയി മണ്ടും പാല, ജോർജ്ജ് പള്ളിക്കൂടി എന്നിവർ നേതൃത്വം നൽകി.
Munambamperavoor