കണ്ണൂർ : കേരള എയ്ഡഡ് സ്കൂൾ മാനേജർസ് അസോസിയേഷൻ -കാസ്മ-ജില്ലാ സമ്മേളനം മെയ് 22 ഞായറാഴ്ച്ച രാവിലെ 9.30ന് കണ്ണൂർ ബ്രോഡ്ബീൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു.
രാവിലെ 9.30ന് അഡ്വ.പി.സന്തോഷ് കുമാർ എം.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് പി.എസ് ശശി കുമാർ മുഖ്യ പ്രഭാഷണം നടത്തും.
പ്രൈമറിതല സ്കൂളുകളിലെ മാനേജർമാര്‍ ഉൾകൊള്ളുന്ന സംഘടനയാണ് കാസ്മ. പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അധ്യാപക-വിദ്യാർഥി സംഘടനകളെ സർക്കാർ ക്ഷണിക്കുമ്പോൾ മാനേജ്മെൻ്റിനെ വിളിക്കാറില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
മേഖലയിലെ പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ മാനേജർമാർക്കാണ് കഴിയുക എന്നിരിക്കെ അവരെ വിളിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ അഡ്വ.പ്രമോദ് കാളിയത്ത്, എൻ കെ രവീന്ദ്രൻ, എം വേണുഗോപാൽ, മോഹനൻ പങ്കെടുത്തു.
Kasmaconvention