ഹെൽമെറ്റ് ധരിച്ചില്ലെങ്കില്‍ നഷ്ടപരിഹാരത്തിൽ കുറവ് വരുത്താനാകില്ല; ഉത്തരവ് റദ്ദാക്കി

By | Friday April 16th, 2021

SHARE NEWS

ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണത്താൽ മോട്ടോർ വാഹന നഷ്ടപരിഹാരത്തിൽ കുറവ് വരുത്താനാകില്ലെന്ന് ഹൈക്കോടതി. ഹെഹെലൽമെറ്റ് ധരിക്കാതിരുന്നത് അപകടത്തിൽ പെട്ടയാളുടെ വീഴ്ചയായി കണക്കാക്കി നഷ്ടപരിഹാരത്തുക കുറച്ച വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിൻറെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. അതേസമയം ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് മോട്ടോർ വാഹന ചട്ടത്തിൻറെ ലംഘനമാണെന്ന ഒറ്റക്കാരണം കൊണ്ട് ഇത്തരം അപകടങ്ങളിലെ ഇൻഷുറൻസ് തുകയിൽ കുറവ് വരുത്തരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഓരോ അപകടങ്ങളുടെയും സാഹചര്യം വിലയിരുത്തി വേണം നഷ്ടപരിഹാരത്തിൻറെ കാര്യത്തിൽ തീരുമാനമെടുക്കാൻ. മോട്ടോർ വാഹനങ്ങളിൽ സഞ്ചരിച്ചവരുടേതല്ലാത്ത പിഴവിൻറെ പേരിലുണ്ടാകുന്ന അപകടങ്ങളിൽ, ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണം കൊണ്ട് മാത്രം നഷ്ടപരിഹാരത്തുക കുറയ്ക്കുന്നത് നീതികരിക്കാനാകില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അപകടകാരണവും ഹെൽമെറ്റ് ധരിക്കാതിരുന്നതും തമ്മിൽ പ്രത്യക്ഷ ബന്ധമില്ലാത്ത സാഹചര്യങ്ങളിൽ ഹെൽമറ്റ് ധരിക്കാത്തത് വീഴ്ചയായി കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കി. 2007ൽ തിരൂരങ്ങാടിയിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചയളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഹെൽമെറ്റ് ധരിക്കാത്തതിൻറെ പേരിൽ 20 ശതമാനം കുറച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.  അതേസമയം ബൈക്കിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കേണ്ടതില്ലെന്ന് ഈ ഉത്തരവ് കൊണ്ട് അർഥമാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ മോട്ടോർ വാഹന ചട്ടം പൂർണാർഥത്തിൽ ഉൾക്കൊണ്ട് കർശന നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read